Home / xml / XML Malayalam Tutorial

XML Malayalam Tutorial

XML സിംപിൾ ആണ്(ശരിക്കും), ചില അവസരങ്ങളിൽ നല്ല പവർഫുൾ ആണ്.

XML Malayalam Tutorial

XML എന്നതിൻ്റെ പൂർണ്ണരൂപം eXtensible Markup Language എന്നാണ്.

വിവരങ്ങൾ ശേഖരിച്ചുവക്കാനും, അയക്കാനും വേണ്ടി നിർമിക്കപ്പെട്ടതാണ് ഇത്.

മനുഷ്യനും, മെഷീനും ഒരുപോലെ വായിക്കാൻ സാധിക്കുന്ന രീതിയിൽ ആണ് XML ഡിസൈൻ ചെയ്തിരിക്കുന്നത്.

ചെറിയൊരുദാഹരണം.

<?xml version="1.0" encoding="UTF-8"?>

<note>
 <to>Tove</to>
 <from>Jani</from>
 <heading>Reminder</heading>
 <body>Don't forget me this weekend!</body>
</note>

മുകളിലുളള XML ലിനെ JSON, EXEL ഫയലുകൾ ആക്കിയാൽ എങ്ങനെ

ആകും എന്ന് നോക്കാം.

exel ആക്കുമ്പോൾ.

xml to exel example

JSON ആക്കുമ്പോൾ.

xml to json example

XML എന്തിന് പഠിക്കണം.

വിവിധ ഐറ്റി, സോഫ്റ്റ്വയർ മേഖലകളിൽ വളരെ പ്രാധാന്യം ഉളളതാണ് XML.

എല്ലാ ഡെവലപ്പേർസും അറിഞിരിക്കേണ്ടതാണ്.

XML ഉം HTML ഉം തമ്മിലുള്ള വ്യത്യാസം

XML ഉം HTML ഉം വ്യത്യസ്ത ലക്ഷ്യങ്ങളോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്:

XML രൂപകൽപ്പന ചെയ്തിരിക്കുന്നത് ഡാറ്റ കൊണ്ടുപോകുന്നതിനാണ് - ഡാറ്റ എന്താണെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഡാറ്റ എങ്ങനെ കാണപ്പെടുന്നു എന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് - ഡാറ്റ പ്രദർശിപ്പിക്കുന്നതിനാണ് HTML രൂപകൽപ്പന ചെയ്തിരിക്കുന്നത്.

HTML ടാഗുകൾ പോലെ XML ടാഗുകൾ മുൻകൂട്ടി നിശ്ചയിച്ചിട്ടില്ല.

XML മുൻകൂട്ടി നിശ്ചയിച്ച ടാഗുകൾ ഉപയോഗിക്കുന്നില്ല.

മുകളിലുള്ള ഉദാഹരണത്തിലെ ടാഗുകൾ (<to>, <from> എന്നിവ പോലെ) ഏതെങ്കിലും XML സ്റ്റാൻഡേർഡിൽ നിർവചിച്ചിട്ടില്ല. ഈ ടാഗുകൾ XML എഴുതുന്ന ആൾ അപ്പോൾ ഉണ്ടാക്കിയതാണ്..

എന്നാൽ <p>, <h1>, <table> മുതലായ മുൻനിശ്ചയിച്ച ടാഗുകൾ ഉപയോഗിച്ചാണ് HTML പ്രവർത്തിക്കുന്നത് എന്നറിയാമല്ലോ.

പക്ഷേ XML ആകുമ്പോൾ, രചയിതാവ് ടാഗുകളും പ്രമാണ ഘടനയും സ്വയം നിർവ്വചിക്കണം.

എക്സ്എംഎൽ Extensible ആണ്.

നിലവിൽ XML ഡാറ്റാ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ആപ്പ്ളിക്കേഷൻ ഉണ്ട് എന്ന് വിചാരിക്കുക.

ആ XML ഫയലിലേക്ക് പുതിയ ഡാറ്റ ചേർത്താലും (അല്ലെങ്കിൽ കുറച്ച് നീക്കം ചെയ്താലും) മിക്ക ആപ്ലിക്കേഷനുകളും പഴയപോലെ തന്നെ തുടർന്ന് പ്രവർത്തിക്കും.

ഉദാഹരണത്തിന്

Note.xml

ആദ്യം ഇങ്ങനെയായിരുന്നു എന്ന് കരുതുക.

<note>
 <to>Tove</to>
 <from>Jani</from>
 <heading>Reminder</heading>
 <body>Don't forget me this weekend!</body>
</note>

ഇതിൽ <date>, <hour> ഘടകങ്ങൾ, നീക്കം ചെയ്‌ത് <heading> എന്നത് ചേർത്ത ഒരു പുതിയ note.xml സങ്കൽപ്പിക്കുക.

<note>
 <date>2015-09-01</date>
 <hour>08:30</hour>
 <to>Tove</to>
 <from>Jani</from>
 <body>Don't forget me this weekend!</body>
</note>

<date>, <hour> എന്നിവ മാറ്റിയാലും, നേരത്തേ ഉളള</to>, </from> തുടങ്ങിയ വിവരങ്ങൾ ഉപയോഗിച്ച് ആപ്ലിക്കേഷൻ തുടർന്നും പ്രവർത്തിക്കുന്നതാണ്.

xml after changing parts of it still works

ചില XML പ്രയോജനങ്ങൾ

ഡാറ്റ അയക്കാനും, സൂക്ഷിച്ചുവക്കാനും, മറ്റു സംവിധാനങ്ങളിൽ മാറ്റം വന്നാലും software നെ ബാധിക്കാത്ത രീതിയിൽ നിൽകാനും XML സഹായിക്കുന്നു.

XML പ്ലെയിൻ ടെക്സ്റ്റ് ഫോർമാറ്റിൽ ഡാറ്റ സംഭരിക്കുന്നു - ഇത് വായിക്കാൻ മനുഷ്യർക്കും വ്യത്യസ്തമായ കംമ്പ്യുട്ടർ സംവിധാനങ്ങൾക്കും ഒരുപോലെ സാധിക്കുന്നതാണ്.

HTML & XML - ഒരുമിച്ച് XML, HTML നൊപ്പം പൂരകമായി പ്രവർത്തിക്കുന്നു.html പ്രസൻ്റേഷൻ കൈകാര്യം ചെയ്യുമ്പോൾ, xml - ഡാറ്റ കൈകാര്യം ചെയ്യുന്നു.

വിവിധ വ്യവസായങ്ങളിൽ ദൈനംദിന ഡാറ്റാ ഇടപാടുകൾ വിവരിക്കുന്നതിന് വ്യത്യസ്തമായ XML ഫോർമാറ്റുകൾ നിലവിലുണ്ട്: കാലാവസ്ഥ, ന്യൂസ് തുടങ്ങിയവ വിതരണം ചെയ്യുന്ന XML ഉദാഹരണങ്ങളാണ്.

XML ഡോക്യുമെന്റുകൾ ഒരു ട്രീ ഘടനയിലാണ്. അത് ഒരു മരം പോലെ “വേരിൽ” ആരംഭിച്ച് ശാഖകൾ “ഇലകൾ” ആയി മാറുന്നു.

XML ഘടകങ്ങൾ തമ്മിലുള്ള ബന്ധത്തെ വിവരിക്കാൻ tree/family ട്രീ ഉപയോഗിക്കാം. ഉദാ മാതാപിതാക്കൾ, കുട്ടി, സഹോദരങ്ങൾ എന്നീ പദങ്ങൾ ഉപയോഗിക്കുന്നു.

മാതാപിതാക്കൾക്ക് കുട്ടികളുണ്ട്. കുട്ടികൾക്ക് മാതാപിതാക്കളുണ്ട്. സഹോദരങ്ങൾ ഒരേ നിലയിലുള്ള കുട്ടികളാണ് (സഹോദരന്മാരും സഹോദരിമാരും).

നിയമങ്ങൾ

 • XML ഫയലിൽ മറ്റെല്ലാ ഘടകങ്ങളുടെയും(elements) പാരന്റ് ആയ ഒരു റൂട്ട് ഘടകം(root element) ഉണ്ടായിരിക്കണം.
 • എല്ലാ എലമെൻ്റും ക്ളോസ് ആക്കേണ്ടതാണ്(Closing Tag).
 • ടാഗിലെ അക്ഷരങ്ങൾ എല്ലാം ഒന്നുകിൽ വലിയക്ഷരം അല്ലെങ്കിൽ ചെറിയക്ഷരം( അതായത് സംഭവം case sensitive) ആണ്.

root element - ആദ്യത്തെ ഏറ്റവും പ്രധാനമുള്ള ടാഗ് ആണിത് ഇതിന്റെ ഏറ്റവും അവസാനം ക്ലോസിങ് ടാഗ് ആയി വരുന്നതാണ് child elements - റൂട്ട് എലമെൻ്റിൻ്റെ താഴെ വരുന്ന ബാക്കിയെല്ലാം ചൈൽഡ്സ് എലമെന്റ് ആണ്.

ഏറ്റവും മുകളിൽ എഴുതുന്ന

<?xml version=”1.0” encoding=”UTF-8”?> ഈ സംഭവം ആണ് XML Prolog.

XML Element - <element></element>

ഉദാ - <price>29.99</price> ഇത് മൊത്തം ഒരു element ആണ്.

Element ൻ്റെ ഉള്ളിൽ വരാൻ സാധ്യതയുള്ള സംഭവങ്ങൾ താഴെ.

 • text
 • attributes
 • other elements
 • or a mix of the above

ആട്രിബ്യൂട്ട് എന്നതിൻ്റെ ഇംഗ്ലീഷ് അർത്ഥം വില എന്നാണ്. വാലുവായി വരുന്ന സംഭവങ്ങൾ Quote ൻ്റെ ഉളളിൽ വരണം.

ഉദാ - <person gender="female">

ഇവിടെ ജെൻഡർ എന്നുള്ളതാണ് ആറ്റ്റിബ്യുറ്റ്, ഫീമെയിൽ എന്നുള്ളത് വാല്യുവും.

ആട്ട്രിബ്യൂട്ടിനുള്ളിൽ കോട്ട് വരികയാണെങ്കിൽ അത് ചെയ്യാൻ ആയിട്ട് സിംഗിൾ കോട്ട് ഉപയോഗിക്കുക.

ഉദാ <gangster name='George "Shotgun" Ziegler'>

പൊതുവേ പിന്തുടർന്നു വരുന്ന ഒരു നിയമമനുസരിച്ച് xml ലിലെ ഡാറ്റകൾ എലമെന്റിനുള്ളിലും എലമെന്റിനെ കുറിച്ചുള്ള വിവരങ്ങൾ ആട്രിബ്യൂട്ട് ആയും ചേർക്കുക.

Metadata (data about data) should be stored as attributes, and the data itself should be stored as elements. എന്താണ് Name space

XML ല്ലിലെ ടാഗുകൾക്ക് പേരിടുന്നത് ഡെവലപ്പേഴ്സിൽ തന്നെ ആയതുകൊണ്ട് ഒരേ പോലെയുള്ള രണ്ട് ടാഗുകൾ വരുമ്പോൾ തമ്മിൽ കൺഫ്യൂഷൻ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

വ്യത്യസ്തമായ രണ്ട് XML ഫയലിൽ ഒരേ ടാഗുകൾ, രണ്ടു വ്യത്യസ്ത വസ്തുക്കൾക്ക് വേണ്ടിഉപയോഗിക്കുമ്പോൾ ഈ പ്രശ്നം വരും.

എങ്ങനെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനായി പൊതുവായി അംഗീകരിക്കപ്പെട്ട ടാഗുകൾ ഉപയോഗിക്കുന്നതിനാണ് നെയിം സ്പേസ് രീതി

അതിനുവേണ്ടിയാണ് മുകളിൽ യുആർഎൽ ഉപയോഗിച്ച് നീ സ്പേസ് വ്യക്തമായി പറയുന്നത് ഉദാഹരണത്തിന് ഇത് നോക്കുക.

<table xmlns="http://www.w3.org/TR/html4/">

ഇവിടെ നെയിം സ്പേസ് വ്യക്തമാക്കാൻ ആണ് xmlns (start tag) ഉപയോഗിച്ചിരിക്കുന്നത്.

« 5 best JavasScript Books in India - Vanilla JavaScript || XML HttpRequest മലയാള വിശദീകരണം. »
Written on December 6, 2023
Tag cloud
Coding

Comments

There are currently no comments on this article, be the first to add one below

Add a Comment

Note that I may remove comments for any reason, so try to be civil.


About me

About author

Want more information and updates on this topic? Follow me on one of the social media.


Related Posts

XML HttpRequest മലയാള വിശദീകരണം.

XML Malayalam Tutorial

AndroidManifest.xml file explained