Introduction to C++ മലയാളം
C++ tutorial in Malayalam C++ മലയാള ഭാഷയിൽ, മുഴുവൻ അടിസ്ഥാന ആശയങ്ങളും - ഇവിടെ തുടങ്ങുക.
Introduction to C++ (മലയാളം)
ഏറ്റവും പ്രശസ്തമായ പ്രോഗ്രാമിങ്ങ് ഭാഷകളിൽ ഒന്നാണ് C++.
ഗെയിമുകൾ, ഒപറേറ്റിങ്ങ് സിസ്റ്റങ്ങൾ, ബ്രൗസറുകൾ തുടങ്ങി ബാങ്കിങ്ങ് സംവിധാനങ്ങൾ വരെ ഈ ഭാഷ ഉപയോഗിച്ച് കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
മെഷിനുമായി അടുത്തുനിൽക്കുന്ന ലോ ലെവൽ ഭാഷയായതിന്നാൽ:
ഏറ്റവും കുറച്ച് റിസോർസസ് ഉപയോഗിച്ച്,
അതി വേഗത്തിൽ പ്രവർത്തിക്കുന്ന,
വലിയ സോഫ്റ്റ് വെയറുകൾ സംവിധാനങ്ങൾ നിർമിക്കാം എന്നതാണ് C++ ഭാഷയുടെ ഏറ്റവും വലിയ പ്രത്യേകത.
ഇപ്പോളും ജീവിച്ചിരിക്കുന്ന - Bjarne Stroustrup ആണ് C++ ഭാഷയുടെ പുറകിലെ പ്രധാന ആൾ.
ഇപ്പോഴും ജീവിച്ചിരിക്കുന്ന എന്ന് പ്രത്യേകം പറയാൻ കാരണം, ഇങ്ങനെയുളള പ്രധാന ആളുകൾ എല്ലാം ജീവനോടെ ഉണ്ടാവില്ല എന്നൊരു പൊതുവായ തോന്നൽ എല്ലാവർക്കും ഉണ്ടാവാരുണ്ട്. അതുകൊണ്ടാണ് :)
C ഭാഷയുടെ extension ആണ് C++ എന്നത് പ്രത്യേകം പറയേണ്ടല്ലോ.
C++ ഉപയോഗിക്കാൻ തുടങ്ങുന്നതിന്, നിങ്ങൾക്ക് രണ്ട് കാര്യങ്ങൾ ആവശ്യമാണ്:
C++ കോഡ് എഴുതാൻ നോട്ട്പാഡ് പോലെയുള്ള ഒരു ടെക്സ്റ്റ് എഡിറ്റർ.
കമ്പ്യൂട്ടറിന് മനസ്സിലാകുന്ന ഭാഷയിലേക്ക് C++ കോഡ് വിവർത്തനം ചെയ്യാൻ GCC പോലെയുള്ള ഒരു കംപൈലർ.
തിരഞ്ഞെടുക്കാൻ വേണ്ടതിലും അധികം ടെക്സ്റ്റ് എഡിറ്ററുകളും കംപൈലറുകളും ഉണ്ട്. എന്തിനാണ് ഇതിനുംമാത്രം വീണ്ടും ഉണ്ടാക്കുന്നത്? ആർക്കറിയാം
എന്തായാലും,
ഈ ട്യൂട്ടോറിയലിൽ, നമുക്ക് ഒരു ‘IDE(Integrated development environment)’ ഉപയോഗിക്കാം.
IDE ആകുമ്പോൾ Text editor + Compiler രണ്ടും ഒരുമിച്ച് ഉണ്ട്. അതായത് എഡിറ്റ് ചെയ്യാനും ഡീബഗ് ചെയ്യാനും ഇത് തന്നെ ഉപയോഗിക്കാം.
പ്രമുഖരായ ‘C++’ IDE കൾ: Code::Blocks, Eclipse, and Visual Studio - എല്ലാവരും ഫ്രീ ആണ്.
വെബ് അധിഷ്ഠിത IDE കളും ഉണ്ട്, താൽപര്യം ഉളളവർക്ക് അതും നോക്കാം.
നമ്മളിവിടെ ഉപയോഗിക്കാൻ പോകുന്നത് Code::Blocks എന്ന IDE ആണ്
ഇത് ഡൗൺലോഡ് ചെയ്യാൻ codeblocks.org എന്ന url ലിൽ പോയാൽ മതി.
ഈ സോഫ്റ്റ്‌വെയറിൽ പുതിയതായി ഒരു ഫയൽ ഉണ്ടാക്കാനായി File > New > Empty File. എന്നത് എടുക്കുക
താഴെക്കാണുന്നത് ടൈപ്പ് ചെയ്ത് myfirstprogram.cpp എന്ന പേരിൽ സേവ് ചെയ്യുക.
#include <iostream>
using namespace std;
int main() {
cout << "Hello World!";
return 0;
}
ഇനി Build > Build and Run എന്നത് എടുത്ത് പ്രോഗ്രാം റൺ ചെയ്താൽ, താഴെ കാണുന്നതുപോലെ റിസൾട്ട് വരുന്നത് കാണാം.
Hello World!
Process returned 0 (0x0) execution time : 0.011 s
Press any key to continue.
ഇനി നമുക്ക് മുകളിൽ എഴുതിയ ഓരോ വരികളും എന്താണ് സൂചിപ്പിക്കുന്നത് എന്ന് നോക്കാം.
#include <iostream>
ആദ്യം ഇത് എഴുതുന്നതിലൂടെ നമ്മൾ ഒരു header file library നമ്മുടെ പ്രോഗ്രാമിലേക്ക് ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്.
എന്താണ് header file library -
<iostream>
എന്നത് ഇൻപുട്ടും ഔട്ട്പുട്ടും ചെയ്യാനുള്ള കഴിവ് നമ്മുടെ പ്രോഗ്രാമിൽ ഉൾപ്പെടുത്താനാണ് ഉപയോഗിക്കുന്നത്.
ഇതുപോലെ നിലവിൽ C++ ൻ്റെ ഭാഗമായ വിവിധ ഫംഗ്ഷനുകൾ നമ്മുടെ സി പ്ലസ് പ്ലസ് പ്രോഗ്രാമിലേക്ക് ചേർക്കാൻ ഇത്തരം header file library കൾ ഉപയോഗിക്കാം.
Using namespace std
ഇത് പേരിടൽ രീതികൾ സൂചിപ്പിക്കാനുള്ള ഒരു വരിയാണ്. നിലവിലുള്ള ഒബ്ജക്ടുകളും വേരിയബിളുകളും നമ്മൾ ഉപയോഗിക്കുന്നു എന്ന സൂചിപ്പിക്കാൻ ആണ് ഇത് എഴുതുന്നത്.
ഇതൊരു പേരിടൽ സ്റ്റാൻഡേർഡ് മാത്രമാണ്. ഉദാഹരണത്തിന് കടുവകൾക്ക് വനംവകുപ്പ് പേരിടുന്നത് w1, w2, w3 എന്നാണെന്ന് വിചാരിക്കുക ഇതൊരു പേരിടൽ രീതി ആണല്ലോ.
അതുപോലെതന്നെ.
Main Function.
എല്ലാ പ്രോഗ്രാമുകൾക്കും ഒരു മെയിൻ ഫംഗ്ഷൻ ഉണ്ടാവും.
int main() {
// code was here
}
പ്രോഗ്രാമിന്റെ ഒരു സ്റ്റാർട്ടിങ് പോയിൻറ് എന്നുള്ള രീതിയിലാണ് ഈ മെയിൻ ഫംഗ്ഷൻ പ്രവർത്തിക്കാറുള്ളത്.
എന്താണ് ഫംഗ്ഷൻ എങ്ങനെ ഫംഗ്ഷനുകൾ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പിന്നീട് നോക്കുന്നതാണ്.
; semicolon
സി പ്ലസ് പ്ലസിലെ എല്ലാ സ്റ്റേറ്റ്മെന്റിന്റെയും അവസാനം സെമി കോളൻ ഉണ്ടാവേണ്ടതാണ്.
Cout <<
പുറത്തേക്ക് വിവരങ്ങൾ പ്രിൻറ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഒബ്ജക്ട് ആണ് cout.
« ഈ സാധനത്തിന് ഇൻസക്ഷൻ ഓപ്പറേറ്റർ എന്നാണ് പറയുക
" Hello World! "
ഇതൊരു സ്ട്രിംഗ് അല്ലെങ്കിൽ വെറും ടെക്സ്റ്റാണ്.
return 0 - റിട്ടേൺ സീറോ
ഇതുവരെയുള്ള കാര്യങ്ങൾ എല്ലാം ശരിയായി അവർക്കായി പ്രോഗ്രാം ഓടിയെന്ന് അറിയിക്കുന്നതാണ് ഇത്. ഒരു exit code അല്ലെങ്കിൽ, പ്രോഗ്രാം അവസാനിച്ചു എന്ന് അറിയിക്കാനുള്ള പച്ചക്കൊടി ആണിത്.
cout « എന്നുള്ളത് പുറത്തേക്ക് പ്രിൻറ് ചെയ്തു വിവരങ്ങൾ കാണിക്കാനാണ് ഉപയോഗിക്കുന്നത്.
പ്രിൻറ് ചെയ്യുമ്പോൾ പുതിയൊരു ലൈനിലേക്ക് പോകണമെങ്കിൽ താഴെ കാണുന്നതുപോലെ \n എന്നത് ഉപയോഗിക്കാവുന്നതാണ്.
#include <iostream>
using namespace std;
int main() {
cout << "Hello World! \n";
cout << "I am learning C++";
return 0;
}
There are currently no comments on this article, be the first to add one below
Add a Comment
Note that I may remove comments for any reason, so try to be civil.